ഹായിൽ- സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഹബീബ് ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ, വിവിധ മത രാഷ്ട്രീയ സംഘടന നേതാക്കന്മാർ പങ്കെടുത്തു. ഷാജി മാന്നാർ ട്രൂപ്പിന്റെ ഇശൽ സന്ധ്യയും, തദ്ദേശീയരോടൊപ്പം ആഹ്ലാദം പങ്കിട്ടുകൊണ്ട് പായസം വിതരണം ചെയ്തും ഫൗണ്ടിംഗ് ഡേ കേക്ക് മുറിച്ചും ആഘോഷിച്ചു. സൗദിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്ര സംഭവങ്ങളും കെ.എം.സി.സി പ്രവാസമൂഹത്തിന് നൽകിയ സംഭാവനകളും മുൻനിർത്തി ഡോക്യുമെന്ററി പ്രദർശനവും അരങ്ങേറി. 1727ൽ ദർആ എന്ന ഹിജാസിന്റെ പട്ടണത്തിൽ തുടങ്ങി 2024ന്റെ സൂര്യോദയത്തിൽ നിയോം പ്രോജക്ടും കടന്ന്, ആമ എന്ന ആഡംബര നൗകയിൽ എത്തിനിൽക്കുന്ന സൗദിയുടെ നാളിതുവരെയുള്ള വികസന കുതിപ്പും, ചരിത്രമുഹൂർത്തങ്ങളും, സ്‌ക്രീനിലൂടെ മലയാളത്തിൽ കേൾക്കാൻ സാധിച്ചത് സദസ്സിന് നവ്യാനുഭവമായി.
പ്രസിഡന്റ് മുകേരി മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള ഉദ്ഘാടനംചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സഗീർ ഫൈസി എസ്.ഐ.സി, ബഷീർ ഫൈസി നല്ലളം ഐ.സി.ച്ച് സക്കരിയ ബിൻ അബ്ദുള്ള, ഇസ്‌ലാഹി സെന്റർ, ചാൻസാ റഹ്മാൻ ഒ.ഐ.സി.സി, നാസർ ഫൈസി വാകേരി ഡബ്ല്യൂ.എം.ഒ, ബാപ്പു എസ്‌റ്റേറ്റ് മുക്ക്, നിസാം എടത്തനാട്ടുകര ഹബീബ് മെഡിക്കൽസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കരിം തുവ്വൂർ, സ്വാഗതവും ഹബീബുള്ളമദ്രശ്ശേരി നന്ദിയും പറഞ്ഞു. അഷ്‌റഫ് അഞ്ചരക്കണ്ടി, ഫൈസൽ കൊല്ലം, കാദർ കൊടുവള്ളി, ഹാരിസ് മച്ചക്കുളം, സകരിയ കാവുംപടി, റംഷി ഒമ്പൻ, എ.വി.സി.ഇബ്രാഹിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.