റിയാദ്- അഞ്ചുവര്‍ഷമായി നിയമ തടസ്സങ്ങളില്‍പ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു എന്ന ബാലന്‍ റിയാദ് ഐ സി എഫിന്റെ സാഹയത്താല്‍ കഴിഞ്ഞ ദിവസം നാടണഞ്ഞു.
ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയെങ്കിലും സ്‌പോണ്‍സറുടെ കീഴില്‍ ജോലി ഇല്ലാത്തതിനാല്‍ അറാറില്‍ കാര്‍പെന്റര്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സ്‌പോണ്‍സര്‍ സുരേന്ദ്രനെ ഹുറൂബാക്കുകയായിരുന്നു, ഇതറിയാതെ ജോലി തുടര്‍ന്ന അദ്ദേഹം ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കൈ വിരലുകള്‍ നഷ്ടപ്പെട്ട് ചികില്‍സക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണു ഹൂറുബായ വിവരം അറിയുന്നത് .
ഹുറൂബ് നീക്കാമെന്ന് പറഞ്ഞ് പലരും സുരേന്ദ്രനെ സമിപിച്ച് പണം വാങ്ങിപ്പൊയെങ്കിലും ഹുറൂബ് നീക്കാനൊ ഇഖാമ പുതുക്കാനൊ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു തവണ എംബസി വഴി നാടണയാന്‍ ശ്രമിച്ചെങ്കിലും കഫീല്‍ റിയാദ് പരിധിയില്‍ ആയതിനാല്‍ അറാര്‍ ഏരിയയില്‍ നിന്ന് എക്‌സിറ്റ് അടിക്കാന്‍ കഴിഞ്ഞില്ല
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ് ആയ സഹോദരി, കോഴിക്കോട് ജില്ലാ എസ് വൈ എസിന്റെ കീഴിലുള്ള സഹായി വഴി വിവരം റിയാദ് ഐ സി എഫിനെ അറിയിക്കുകയായിരുന്നു. സുരേന്ദ്ര ബാബുവിന്റെ ദുരിത ജീവിത വാര്‍ത്തയറിഞ്ഞ ഐ സി എഫ് , റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അറാര്‍ ഐ സി എഫിന്റെ സഹായത്തോടെ സുരേന്ദ്രനെ റിയാദിലെത്തിച്ചാണ് എംബസി വഴി നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയത് . റിയാദിലെത്തിയ സുരേന്ദ്രനെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ച് അപേക്ഷ നല്‍കുകയും തുടര്‍ന്ന് തര്‍ഹീലില്‍ എംബസി സംഘത്തൊടൊപ്പം പോയി എക്‌സിറ്റടിക്കുകയുമായിരുന്നു .
സുരേന്ദ്ര ബാബുവിനു നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഐ സി എഫ് വെല്‍ഫെയര്‍ വിഭാഗം നല്‍കി.