ജിദ്ദ- ഹസ്രസന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ കുടുംബ ശാസ്ത്രീകരണ ട്രെയിനറും ഫാമിലി കൗണ്‍സലറും മോട്ടിവേഷന്‍ സ്പീക്കറുമായ നിലമ്പൂര്‍ എടക്കര സ്വാദേശിനി ഡോയ ഫര്‍ഹാ നൗഷാദിന് ജിദ്ദ നിലമ്പൂര്‍ കെഎംസിസി ആദരവ് നല്‍കി. ഷറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ആദരവ് സംഗമത്തില്‍ പ്രസിഡന്റ് അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി ചെയര്‍മാന്‍ കെ.കെ. മുഹമ്മദ്, മണ്ഡലം സെക്രട്ടറി ഫസലു മൂത്തേടം, മനാഫ് പൂക്കോട്ടുംപാടം, ജാബിര്‍ ചങ്കരത്ത്, സല്‍മാന്‍ കല്ലിങ്ങപ്പാടന്‍, അന്‍വര്‍ ബാപ്പു, സലീം മുണ്ടേരി, ഉമ്മര്‍ കെ.ടി, കരീം കൂറ്റം ബാറ, സജാദ് മൂത്തേടം, സുധീര്‍ കുരിക്കള്‍, ഉസ്മാന്‍ എടക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.സി.എ.റഹ്‌മാന്‍ (ഇണ്ണി) മെമന്റോ കൈമാറി. അമീന്‍ ഇസ്ലാഹി സ്വാഗതവും ഷൗഫല്‍ കരുളായ് നന്ദിയും പറഞ്ഞു.