സി പി എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, മത്സരിക്കുന്ന 15 ഇടത്തും പാര്‍ട്ടി ചിഹ്നം

തിരുവനന്തപുരം - ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി പി എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി മത്സരിക്കുന്ന 15 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്. 15 ഇടത്തും പാര്‍ട്ടി ചിഹ്നത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇടതു മുന്നണിയില്‍ നാല് സീറ്റുകളില്‍ സി പി ഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമാണ് മത്സരിക്കുന്നത്.

ആറ്റിങ്ങല്‍ - വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍ ടീച്ചര്‍, ഇടുക്കി - ജോയ്‌സ് ജോര്‍ജ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, ആലത്തൂര്‍ - മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് - പി.ബി അംഗം എ.വിജയരാഘവന്‍, മലപ്പുറം - വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂര്‍ - എം.വി.ജയരാജന്‍, കാസര്‍കോട് - എം.വി.ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇതോടെ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാകും.

Latest News