Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി രണ്ടക്ക സീറ്റുകള്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

തിരുവനന്തപുരം- ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി രണ്ടക്ക സീറ്റുകള്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ ഡി എക്ക് രണ്ടക്ക സീറ്റുകള്‍ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോഡി പറഞ്ഞു. ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.എല്ലാവര്‍ക്കും നമസ്‌കാരമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോഡി പ്രസംഗം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വന്നപ്പോള്‍ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. ലോകസഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകള്‍ എന്നതാണ് ഇത്തവണത്തെ എന്‍ ഡി എയുടെ മുദ്രാവാക്യമെന്നും മോഡി പറഞ്ഞു. കേരളത്തോട് ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News