മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം മുസ്‌ലീം ലീഗ് ചര്‍ച്ച ചെയ്തു, തീരുമാനം നാളെ

മലപ്പുറം - മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന ധാരണകള്‍ മുസ്ലീം ലീഗിന്റെ നേതൃയോഗം ചര്‍ച്ച ചെയ്തു. തീരുമാനം നാളെ എടുക്കുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. സ്വാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തീരുമാനങ്ങള്‍ നാളെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് യോഗം ചേര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നാളെ നേതൃയോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അന്തിമതീരുമാനം സാദിഖലി തങ്ങള്‍ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് നിര്‍ദേശത്തില്‍ അന്തിമ തീരുമാനം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും നാളെ വിശദമായ യോഗം ചേരുമെന്നും ഇ ടി മുഹമ്മദ് ബഷീറും അറിയിച്ചു.

 

Latest News