Sorry, you need to enable JavaScript to visit this website.

നടന്‍ ടൊവിനോയുടെ ഷെഫ് ബൈക്കപകടത്തില്‍ മരിച്ചു 

വിഷ്ണു ശിവാനന്ദന്‍.  

കോട്ടയം- മണര്‍ക്കാട് ബൈപ്പാസില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരനായ കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ പട്ടിത്താനം- മണര്‍ക്കാട് ബൈപ്പാസില്‍ ചെറുവാണ്ടൂര്‍- കെഎന്‍ബി ഓഡിറ്റോറിയത്തിനു സമീപത്താണ് അപകടം. വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ പേരൂര്‍ സ്വദേശികളായ മാത്യൂസ് റെജി, ജസ്റ്റിന്‍ മാത്യു എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയാണ് വിഷ്ണുവിന്റെ ഭാര്യ.

Latest News