മുന്നാറില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ തുടങ്ങി

സുരേഷ്

ഇടുക്കി-ഓട്ടോറിക്ഷക്ക് നേരെയുണ്ടായ കാട്ടാനയാക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു മുന്നാറില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ തുടങ്ങി. കെഡി എച്ച്പി വില്ലേജിലാണ് എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് . യു ഡി എഫിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കും. ഇന്നലെ രാത്രി ഉണ്ടായ കാട്ടാനയാക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് (മണി-45)ആണ് മരിച്ചത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓട്ടോയില്‍ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവര്‍ക്കാണ് പരിക്ക്. ഇവരുടെ മകള്‍ പ്രിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. മണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

 

Latest News