റിയാദ്- ചെങ്കടലിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ്് കാബിളിന് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ ഡാറ്റകളുടെ ഒഴുക്കിനെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍സ് കമ്പനി സെകോം അറിയിച്ചു. ഹുതികളുടെ ആധിപത്യമുള്ള സ്ഥലത്താണ് കാബിളിന് തകരാറ് സംഭവിച്ചിരിക്കുന്നതെന്നതാണ് അനുമാനം. തകരാറിന്റെ കാരണം കൃത്യമല്ല. ഹൂതികളുടെ ഏരിയയിലായതിനാല്‍ അറ്റകുറ്റപണിക്ക് ഭീഷണിയുണ്ട്. ചെങ്കടലിലെ പടിഞ്ഞാറന്‍ ഇന്റര്‍നെറ്റ് കാബിളുകള്‍ നശിപ്പിക്കുമെന്ന് നേരത്തെ ഹൂതികള്‍ അറിയിച്ചിരുന്നു.
ചെങ്കടല്‍ മേഖലയിലെ പ്രതിസന്ധിയാണ് കാബിള്‍ തകരാറിന് കാരണമെന്ന് സെകോം അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് കാബിള്‍ തകരാറ് കണ്ടെന്നത് കാരണമാണ് ഹുതികളായിരിക്കാം ഇതിന് പിന്നിലെന്ന് അനുമാനിക്കപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന കാബിളുകള്‍ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. ഇത് ആഫ്രിക്കയും യൂറോപ്പും തമ്മിലുള്ള ഡാറ്റ കൈമാറ്റത്തിന് തടസ്സമുണ്ടാക്കിയിരിക്കുന്നു. കമ്പനി പറഞ്ഞു. എന്നാല്‍ മറ്റു കാബിളുകളെ കുറിച്ച് കമ്പനിയൊന്നും വ്യക്തമാക്കിയിട്ടില്ല.