ടെല്‍ അവീവ്- ഗാസയുടെ വടക്ക് ഭാഗത്തുള്ള വീടുകളില്‍ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് 'എല്ലാ ബന്ദികളെയും വിട്ടയച്ചതിന് ശേഷം' മാത്രമേ മടങ്ങാന്‍ കഴിയൂ എന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
'ഞങ്ങള്‍ക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തേണ്ടി വന്നാല്‍പോലും, തട്ടിക്കൊണ്ടുപോയ അവസാനത്തെ ആളെയും തിരികെ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വീണ്ടും യുദ്ധം ചെയ്യും,' ഗാലന്റ് ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളോട് പറഞ്ഞതായി ഇസ്രായിലിന്റെ യെദിയോത്ത് അഹ്‌റോനോത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധത്തിന്റെ തുടക്കത്തില്‍, വടക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യാന്‍ ഇസ്രായില്‍ ഉത്തരവിട്ടിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇത്തരം കൂട്ട പലായനത്തിന് നിര്‍ബന്ധിക്കുന്നത് കുറ്റകരമാണ്.