പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ പഞ്ചായത്തംഗം അറസ്റ്റില്‍

കൊല്ലം- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് മണിവര്‍ണ്ണനാണ് പിടിയിലായത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് മണിവര്‍ണന്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പോലീസിന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.

 

Latest News