റിയാദ് - മലബാർ വില്ല പ്രവാസി കൂട്ടായ്മ വിവിധ പരിപാടി കളോടെ സൗദി ഫൗണ്ടിംഗ് ഡേ ആഘോഷിച്ചു. വില്ലയുടെ പത്താം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ഫൗണ്ടിംഗ് ഡേ ആഘോഷ ങ്ങൾക്ക് ഉബൈദ് വളാഞ്ചേരി, അഷ്റഫ് വേങ്ങര, മുജീബ് തിരുന്നാവായ, സജീർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
ഗായകരായ സലീം കണ്ണൂരും ഷാൻ മഞ്ചേരിയും നയിച്ച സംഗീതപരി പാടിയിൽ മാസ്റ്റർ എസ്ദാൻ, ബേബി നൗറ മറിയം, മൊയ്ദു, മാസ്റ്റർ ആദിൽ, ശിഹാബ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
തുടർന്നു നടന്ന വിവിധ കലാ കായിക മത്സരങ്ങൾക്ക് നാഫി, ഹമീദ്, അഷ്റഫ്, എം. അലി, ഹബീബ്, സൈഫു വഹാബ്, മുഹ്സിൻ, സിറാജ്, ജസീൽ, ഷാജിദ്, യാസിർ, ജലീൽ ഹനീഫ, മുന്ന, മാസ്റ്റർ ഫനു,സഫീന സജീർ, മിർഹാ ജസീൽ തുടങ്ങിയവർ നേതൃതം നൽകി.