പിണറായി വിജയന്‍-പി.കെ.കുഞ്ഞാലിക്കുട്ടി അന്തര്‍ധാര സജീവമെന്ന് അബ്ദുള്ളക്കുട്ടി

കൊല്ലം- സംസ്ഥാനത്ത് സി.പി.എം-മുസ്ലിം ലീഗ് ധാരണയുണ്ടെന്ന ആരോപണവുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദല്ലക്കുട്ടി. മലപ്പുറത്തും പൊന്നാനിയിലും സി.പി.എമ്മിന് ദുര്‍ബല സ്ഥാനാര്‍ഥികളാണെന്നും മലപ്പുറത്ത് സി.പി.എമ്മിന്റെ പിന്തുണ ലീഗിനാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റിടങ്ങളില്‍ ലീഗ് സി.പി.എമ്മിനെ സഹായിക്കുമെന്നും പിണറായി വിജയന്‍  പി. കെ കുഞ്ഞാലിക്കുട്ടി അന്തര്‍ധാര സജീവമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിലവില്‍ യു.ഡി.എഫ് മുന്നണിക്കൊപ്പമുള്ള ലീഗിനെ പിന്തുണക്കുന്ന നിലപാട് പല ഘട്ടങ്ങളിലും ഇടതു മുന്നണി നേതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് മൂന്ന് സീറ്റില്‍ കൂടുതല്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലീഗിനെ കോണ്‍ഗ്രസ് വട്ടം കറക്കുകയാണെന്നും കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു. സമരാഗ്‌നിയില്‍ ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിര്‍ത്തുന്നതെന്നും കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇ.പി പറഞ്ഞിരുന്നു.

 

 

Latest News