മാസ് തബൂക്ക് സർഗോത്സവം ശ്രദ്ധേയമായി

തബൂക്ക്- മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് ( മാസ്സ് തബൂക്ക്) ന്റെ ആഭിമുഖ്യത്തിൽ  സർഗ്ഗോത്സവം-2024 സംഘടിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കഴിവും  സർഗശേഷിയും പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കാളികളായി. സബ് ജൂനിയർ, ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി  ചിത്രരചന മത്സരങ്ങൾ, വായന, കവിതാപാരായണം, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. 


സാംസ്‌കാരിക സമ്മേളനം മാസ്സ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, സാജിത ടീച്ചർ,ഉബൈസ് മുസ്തഫ, പ്രവീൺ പുതിയാണ്ടി എന്നിവർ പ്രസംഗിച്ചു. അനു ജോർജ്ജ് അഞ്ചാണി, അനീഷ്, സാദിഖ്, സെബാസ്റ്റ്യൻ ജിജോ കുഴിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ബിനീഷ് ഉഴവൂർ, അബ്ദുൾ അക്രം തലശ്ശേരി എന്നി. ഷാബു  ഹബീബ് , അബ്ദുൽ ഹഖ്, ജറീഷ് ജോൺ,ബിനുമോൻ, ജോസ് സ്‌കറിയ ,ചന്ദ്രശേഖരകുറുപ്പ്,സുരേഷ്‌കുമാർ, അരുൺലാൽ, മുസ്തഫ തെക്കൻ, ഷെമീർ, യൂസഫ് വളാഞ്ചേരി, വിശ്വനാഥൻ, അനീഷ് തേൾപ്പാറ,മനോജ്  തുടങ്ങിയർ നേതൃത്വം നൽകി.

മത്സരവിജയികൾ ചുവടെ;

ക്രയോൺസ് : 
1 . ഹാഷിർ താഹിർ
2 .റയാൻ താഹിർ 

പെൻസിൽ ഡ്രോയിങ്ങ് :
1 .സാരംഗ് മനോജ് 
2 .ആൻ മറിയം ഷൈജു

വാട്ടർ കളറിംഗ് :
1 . മരിയ റോസ് മാത്യു നെല്ലുവേലിൽ
2 .ക്രിസ്റ്റി ലിസ സാബു

ഡ്രോയിങ്ങ് (ഒബ്ജക്റ്റ്) :
1 .ഐഷ സജ സിറാജ് 
2 .ഹന്നാ ബാത്തൂൾ

വായന ജൂനിയർ : 
1 .ഫെയ്‌വൽ വിപിൻ 
2 .മൻഹ ഫാത്തിമ, ഡോയൽ ജെറീഷ് 

വായന സീനിയർ :
1 .ക്രിസ്റ്റി ലിസ സാബു
2 .മരിയ റോസ് മാത്യു നെല്ലുവേലിൽ

വായന സൂപ്പർ സീനിയർ :
1 .ഹന്നാ ബാത്തൂൾ
2 . ശ്രെയ അനിൽ

ചെറുകഥ സബ് ജൂനിയർ :
1.ആർണവി സരുൺ 
2. സാവിയോ ബൈജു.

ചെറുകഥ ജൂനിയർ: 
1. മൻഹ ഫാത്തിമ 
2. റുവ ഫാത്തിമ

കവിതാ പാരായണം ജൂനിയർ : 
1. ആൻ മറിയം ഷൈജു. 
2. ഹൈഫ സിറാജ്

കവിതാ പാരായണം സീ നിയ4 : 
1.ക്രിസ്റ്റി ലിസ സാബു.
2. മരിയ റോസ് മാത്യു നെല്ലുവേലിൽ.

കവിതാ പാരായണം സൂപ്പർ സീനിയർ : 
1. ആഗ്‌നൽ വിക്ടോറിയ അലക്‌സ് , പ്രജ്വൽ രാജ് 
2. ഐഷാ സജ സിറാജ്

ഉപന്യാസം: 
1. ശ്രേയ അനിൽ
2. ഹന്ന ബാത്തൂൾ

പ്രസംഗം സീനിയർ :
1. ക്രിസ്റ്റി ലിസ സാബു.
2. ഉസൈർ ആസിഫ്.

പ്രസംഗം സൂപ്പർ സീനിയർ : 
1. ശ്രേയ അനിൽ
2. ജീവൻ മാത്യു ഐസക്

Latest News