കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ - കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മര്‍ദ്ദിച്ച ഇളയ മകന്‍ ബ്രഹമദേവനെ കായംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കസ്റ്റഡിയിലുള്ള മകനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ശാന്തമ്മയുടെ വീടിന് സമീപത്ത് ഒരു അമ്പലത്തില്‍ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരില്‍ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ മകന്‍ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. ഇവിടെ വച്ച് അതിക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. വയറില്‍ അടിയേറ്റ ശാന്തമ്മ തല്‍ക്ഷണം തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

Latest News