ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കെ സി വേണുഗോപാല്‍, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഒരാഴ്ചക്കം തീരുമാനം

ആലപ്പുഴ - ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സന്നദ്ധത അറിയിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം  ഉറപ്പ് വരുത്തി പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി വേണുഗോപാല്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടായേക്കും. വയനാട്ടില്‍ മത്സരിക്കില്ലെന്ന സൂചന രാഹുല്‍ നല്‍കിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.  തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് അമേഠിയില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ രാഹുല്‍ തയ്യാറെടുക്കുന്നത്.

 

Latest News