ജിദ്ദ- ഗ്രീന്‍ ഹോപ്പ് ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടറും നിലമ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റുമായ റഷീദ് വരിക്കോടനും, ഗ്രീന്‍ ഹോപ്പ് ഡയറക്ടറും, മങ്കട മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റുമായ മുഹമ്മദലി കാളക്കലിനും നിലമ്പൂര്‍ ജിദ്ദ മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. ഷറഫിയ്യ ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വീകരണ സംഗമത്തില്‍ മണ്ഡലം കെഎംസിസി ഉപാധ്യക്ഷന്‍, മനാഫ് പൂക്കോട്ടുംപാടം അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, സുബൈര്‍ വട്ടോളി ഉദ്ഘാടനം ചെയ്തു. ജനീഷ്, സല്‍മാന്‍, അന്‍വര്‍ ബാപ്പു വഴിക്കടവ്, ഷെമീര്‍ ചെമ്മല, സജാദ് മൂത്തേടം, ഉസ്മാന്‍, ബഷീര്‍ എടക്കര, സലീം മുണ്ടേരി, ഹഖ് കൊല്ലേരി, സലാം ചെമ്മല, ഉമ്മര്‍ കെ.ടി ചുങ്കത്തറ, അമീന്‍ ഇസ്ലാഹി, നിഷാജ് അണക്കായ്, ജിഷാര്‍ അണക്കായ്, നാസിര്‍, റഫീഖ്, നൗഫല്‍ കരുളായ്, അബ്ദുല്‍ കരീം, അസ്‌ക്കര്‍, വി.പി അമരമ്പലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹാഫിള് കൊല്ലെരി ഖിറാഅത്ത് നടത്തി. റഷീദ് വരിക്കോടനും മുഹമ്മദലി കാളക്കലും സ്വീകരണത്തിന് നന്ദി അറിയിച്ചു. ജനറല്‍ സെക്രട്ടറി ഫസലു മൂത്തേടം സ്വാഗതവും ശരീഫ് തങ്ങള്‍ നന്ദിയും പറഞ്ഞു.