ജിദ്ദ- ഉംറ നിര്‍വഹിക്കാനെത്തിയ കരുവാരകുണ്ട് കേരള പൊട്ട്യാറ മഹല്ല് ഖാസി ഫാരിസ് അലി അഹ്സനി ഉസ്താദിന് കെ.ഇ.പി.എസ് ജിദ്ദ കമ്മിറ്റി സ്വീകരണം നല്‍കി. ജിദ്ദ ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൈനുദ്ദീന്‍ കുണ്ടുകാവില്‍, സിദ്ദീഖ് കരുവള്ളി, മുഹമ്മദലി കല്ലഫാരിസ്‌ക്കല്‍, ഹക്കീം മാടശ്ശേരി, ഉസ്മാന്‍ കുണ്ടുകാവില്‍, അജ്മല്‍ തൊട്ടിക്കുളവന്‍, ലുക്മാന്‍ കോളങ്ങര, വെള്ളാട്ട് തൊടിക സിയാദ്, ഉസ്മാന്‍ പുതുശ്ശേരി, ജാബിര്‍ ചെട്ടിയാന്‍ തൊടിക, നാസര്‍ പുല്ലേങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.