മുസ്ലീംലീഗിനായി ഇ പി ജയരാജന്‍ കണ്ണീരൊഴുക്കേണ്ട, കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍ -കെ. മുരളീധരന്‍

ഫയല്‍ ചിത്രം

കോഴിക്കോട് - മുസ്ലീംലീഗിനായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണീരൊഴുക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍. ആര്‍ ജെ ഡിക്ക് സീറ്റു നല്‍കുന്നത് സംബന്ധിച്ച് പശ്‌നം എല്‍ ഡി എഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലീം ലീഗുമായുള്ള സീറ്റു തര്‍ക്കങ്ങള്‍ര്ര് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണ്. 53 വര്‍ഷം മുന്‍പ് മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് തമിഴ് ഭാഷയില്‍ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കില്‍ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

Latest News