Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ റിഹാബ് ഏരിയ കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു

ജിദ്ദ റിഹാബ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- 'സൗഹൃദങ്ങള്‍ പകുത്തു നല്‍കാനും പങ്കിടാനും' എന്ന സന്ദേശവുമായി ജിദ്ദ റിഹാബ് ഏരിയ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സമാപിച്ചു. കലാ, കായിക, മത്സര പരിപാടികള്‍ കോര്‍ത്തിണക്കി ഫെബ്രുവരി 22ന് ഹറാസാത്ത് അല്‍ ജസീറ വില്ലയില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിലെ പൊതുസമ്മേളനം കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം 
ചെയ്തു. 
ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എ.കെ ബാവ, അബ്ദുറഹിമാന്‍ വി.പി, ഇസ്മായില്‍ മുണ്ടക്കുളം സംസാരിച്ചു. റിഹാബ് ഏരിയ കെ.എം.സി.സി ഭാരവാഹികള്‍ നേതാക്കളെ ഷാള്‍ അണിയിച്ച് ആദരിച്ചു. മത്സര വിജയികള്‍ക്ക് നേതാക്കള്‍ സമ്മാനദാനം നല്‍കി. പരിപാടിയില്‍ ഉടനീളം വിജ്ഞാനപ്രദമായ ക്വിസ് മത്സരവും ഇന്‍സ്റ്റന്റ് സമ്മാനങ്ങളും കാണികള്‍ക്ക് ആവേശവും ഉന്മേഷവും വിജ്ഞാനവും നല്‍കി. 
ലക്കി ഡ്രോ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം 32' എല്‍.ഇ.ഡി ടി.വി ബാവ എ.പിയും രണ്ടാം സ്ഥാനം മുത്തു വെള്ളിലയും മൂന്നാം സ്ഥാനം അബൂബക്കറും കരസ്ഥമാക്കി. ചടങ്ങില്‍ പ്രസിഡന്റ് അബ്ദുറസാഖ് കൊട്ടുക്കര അധ്യക്ഷത വഹിച്ചു. അബ്ദുറഊഫ് തിരൂരങ്ങാടി സ്വാഗതവും അബ്ദുസ്സലാം ചെമ്മല നന്ദിയും പറഞ്ഞു. 
കുടുംബ സംഗമത്തിന് ഉന്മേഷവും ഊര്‍ജവും നല്‍കി മുഹമ്മദ് ഷാഫിയും ഹൈദരലി കൂട്ടിലങ്ങാടിയും ഒരുക്കിയ ആവേശത്തെ തോട്ടുണര്‍ത്തുന്ന രുചിക്കൂട്ടുമായി ചായ മക്കാനിയില്‍ നിന്നു വിളമ്പിയ മുഹബ്ബത്തിന്റെ ചായയും പൊരിക്കടികളും ഇടതടവില്ലാതെ ലഭിച്ചപ്പോള്‍ ഈ ഒത്തുചേരല്‍ എല്ലാ അര്‍ഥത്തിലും ഒരു വേറിട്ട അനുഭവമായി.
ശ്രവണ സുന്ദരമായ നാടന്‍ പാട്ടുകൊണ്ട് കുടുംബ സംഗമം ആനന്ദകരമാക്കിയ ജാഫര്‍ മേലെവീട്ടിലും സംഘവും, ഇമ്പമുള്ള പാട്ടുകള്‍ പാടിയ സലീം മഞ്ചേരി, ഹംസ മന്നത്തൊടി, ഷൗക്കത്തലി, ത്വയ്യിബ് പരിപാടി ആസ്വാദ്യകരമാക്കി. ചടങ്ങില്‍ കരീം കൂട്ടിലങ്ങാടി നോര്‍ക്ക സേവനവും പ്രവാസി ക്ഷേമ പെന്‍ഷന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നീ വിഷയങ്ങളില്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും നല്‍കി വരുന്ന നിരവധി പദ്ധതിയെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പരിപാടിയില്‍ ബഷീര്‍ അലിയുടെ സാന്നിധ്യം 
പ്രകടമായിരുന്നു.
കായിക മത്സര പരിപാടികള്‍ കഴിവിലും വൈദഗ്ധ്യത്തിലും മികവിലും ആര്‍ക്കും പിന്നിലല്ലാത്ത വിധം പ്രതിഭ തെളിയിച്ചു.  വ്യത്യസ്തവും ആസ്വാദ്യകരവുമായ വിവിധ മത്സര പരിപാടികളായ കുടുംബിനികളുടെ കസേര കളി, ഫുട്‌ബോള്‍, റിംഗ് പാസിംഗ്, സാക്ക് റൈസ്, ഓട്ട മത്സരം എന്നിവ കോര്‍ത്തിണക്കി പ്രവാസി കുടുംബ സംഗമത്തെ ആഹ്ലാദകരമാക്കി.
പ്രസിഡണ്ട് അബ്ദുറസാഖ് കൊട്ടുക്കര, ജനറല്‍ സെക്രട്ടറി അബ്ദുറഊഫ് തിരൂരങ്ങാടി, ട്രഷറര്‍ അബ്ദുസ്സലാം ചെമ്മല, ചെയര്‍മാന്‍ ഹംസ പൂക്കോട്ടൂര്‍, സാദിഖ് വലിയാട്, ഇക്ബാല്‍ അഷ്‌റഫ് എന്നിവര്‍ മുഹമ്മദ് ഷഫീഖ് മണ്ണാര്‍ക്കാട്, ഷൗക്കത്തലി, ജഹ്ഫര്‍ എക്കാപറമ്പ്, ബഷീര്‍ മാസ്റ്റര്‍, സയ്യിദ് ഷഹീര്‍, ശിഹാബുദ്ദീന്‍, അസീസ്, നൗഷാദ് പട്ടിക്കാട്, നൗഷാദ് കോറാണത്ത്, നജാസ് മോന്‍, നൗഫല്‍ ചുള്ളിയില്‍, ജെസി അബ്ദുറഊഫ്, മാജിദ് അബ്ദുസ്സലാം തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Tags

Latest News