എഴുത്തുകാരനും ലീഗ് നേതാവുമായ ഇ. സാദിഖലി നിര്യാതനായി

തിരൂര്‍- എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന ഇ. സാദിഖലി (62) നിര്യാതനായി. ഇന്നലെ രാത്രി 12 മണിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. തിരൂര്‍ ബി പി അങ്ങാടിയിലെ പ്രസിദ്ധമായ എരിഞ്ഞിക്കലകത്ത് കുടുംബാംഗമാണ്. ബി.പി അങ്ങാടി മഹല്ല് തെക്കെ ജുഅത്ത് പള്ളി (ഖാദിമുന്‍ ഇസ്ലാം സഭ) പ്രസിഡന്റും മുസ്ലിം ലീഗ് ഭാരവാഹിയുമാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ ചരിത്രവും ലീഗ് നേതാക്കളുടെ ജീവചരിത്രവും ഉള്‍ക്കൊള്ളുന്ന നിരവധി പുസ്തകങ്ങള്‍ സാദിഖലി രചിച്ചിട്ടുണ്ട്. ഖാഇദെമില്ലത്തിന്റെ ദർശനങ്ങൾ, ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ക ഥ, സീതി സാഹിബിൻ്റെ ലേഖനങ്ങൾ, വെളിച്ചം വിതറിയ വഴിവിളക്കുകൾ എന്നീ ഗ്രന്ഥങ്ങള്‍ സാദിഖലിയുടെ കീഴിലുള്ള ഗ്രീന്‍ ചാനല്‍ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. സയ്യിദ് ശിഹാബ്, ദുബൈ കെ.എം.സി.സി 25-ാം വാർഷിക സോവനീർ, 1921 മലബാർ സമരം, ഞങ്ങളുടെ അസ്ലു,  എന്നിവയു ടെ എഡിറ്ററായിരുന്നു, ചന്ദ്രിക തിരൂർ, പൊന്നാനി, മലപ്പുറം, ദുബൈ മിഡിൽ ഈസ്‌റ്റ് ചന്ദ്രിക റിപ്പോർട്ടറായും പ്രവർത്തിച്ചു. 

പിതാവ് : എരിഞ്ഞിക്കലകത്ത് മുഹമ്മദ് എന്ന ബാപ്പുട്ടി മാതാവ് : നാലകത്ത് റാബിയ.
ഭാര്യ ഫാത്തിമ കുട്ടി(എഞ്ചിനീയര്‍). മക്കള്‍: ഖദീജ നസ്‌റിന്‍, ഫത്താഹ്അലി ടിപ്പു സുല്‍ത്താന്‍. ഖബറടക്കം ബി പി അങ്ങാടി മഹല്ല് ജുമാ മസ്ജിദ് അങ്കണത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക്.

 

 

Latest News