പോലീസ് സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ സംഘം കസ്റ്റഡിയില്‍ 

തിരുവനന്തപുരം-പോലീസിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി സാദിഖ് പാഷയും സംഘവും ആണ് പോലീസിന്റെ കസ്റ്റഡിയിലായത്.
സംഘം സഞ്ചരിച്ച കാറില്‍ പോലീസ് എന്ന് ഇംഗ്ലീഷ് സ്റ്റിക്കറാണ് ഒട്ടിച്ചിരുന്നത്. പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ ഭാര്യയുമായുള്ള അനുനയ ചര്‍ച്ച ഫലം കണ്ടില്ല. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് വാഹനത്തിലെ പൊലീസ് സ്റ്റിക്കര്‍ വട്ടിയൂര്‍ക്കാവ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

Latest News