ട്വന്റി 20 പാര്‍ട്ടി ലോക്സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: ചാലക്കുടിയില്‍ ചാര്‍ലി പോള്‍;  എറണാകുളത്ത് ആന്റണി ജൂഡി   

കൊച്ചി- ലോക്സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി മത്സരിക്കും. ഞായറാഴ്ച്ച കിഴക്കമ്പലത്തു നടന്ന സംഗമത്തിലാണ് പ്രസിഡണ്ട് സാബു എം. ജേക്കബ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാര്‍ഥികള്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു. ചാലക്കുടിയിലും എറണാകുളത്തും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു. 

ട്വന്റി 20 പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ കൊച്ചിനഗരത്തെ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങളോട് കിടപിടിക്കുന്ന മെട്രോ നഗരമാക്കി മാറ്റും. അവര്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല. മറിച്ചു ജനപക്ഷത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും ട്വന്റി 20 പ്രസിഡണ്ട് സാബു എം. ജേക്കബ് പറഞ്ഞു.

Latest News