സാമൂഹ്യ മാധ്യമ ബന്ധം വെച്ച് കണ്ണൂര്‍ക്കാരിയായ യുവതിയില്‍ നിന്ന് തട്ടിയത് രണ്ട് ലക്ഷം; പ്രതിയായ കൊല്ലം സ്വദേശി പിടിയില്‍

കണ്ണൂര്‍- സeമൂഹ്യമാധ്യമ ബന്ധം വെച്ച് യുവതിയെ  പരിചയപ്പെടുകയും തുടര്‍ന്ന് യുതിയില്‍ നിന്ന് നിക്ഷേപമെന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശിനിയായ യുവതി കണ്ണൂര്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിയെ തു
ടര്‍ന്ന് കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി. വിനീത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

എച്ച്. ഡി. എഫ്. സിയില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ പ്രതി യുവതിയില്‍ നിന്ന് കൈക്കലാക്കിയത.് പ്രതി ആവശ്യപ്പെട്ട പ്രകാരം യുവതി അയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നു. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട ഇവര്‍ ഏഴ് മാസത്തോളമായി നല്ല സൗഹൃദത്തിലായിരുന്നു. ഇത് മുതലെടുത്താണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുകയും പിന്നീട് പ്രണയം നടിക്കുകയും തുടര്‍ന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന പലിശയില്‍ നിക്ഷേപമെന്ന പേരില്‍ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് സൈബര്‍ പോലീസ് പറഞ്ഞു.

വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിക്കാന്‍ വാക്ചാതുര്യമുള്ള പെണ്‍കുട്ടികളെ ഇവര്‍ നിയോഗിക്കുന്നു.  സ്വാധീനിച്ച് പണം തട്ടാന്‍ പറ്റുന്നവരുടെ നമ്പറുകള്‍ സംഘടിപ്പിക്കാനും ആളുകളുണ്ട്. പരാതി കൊടുത്താല്‍ നിങ്ങളും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തില്‍ തട്ടിപ്പിനിരയായ പലരും അപമാന ഭീതിമൂലം പുറത്ത് പറയാത്ത അവസ്ഥയിലുമാണ്.

Latest News