മട്ടാഞ്ചേരി- മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളിലൊരാള്‍ പിടിയില്‍. ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന അബ്ദു (44) ആണ് പോലീസിന്റെ പിടിയിലായി.
കഴിഞ്ഞയാഴ്ച ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി പിടിയിലായ റിജാസില്‍ നിന്നാണ് വിതരണ ശൃംഖലയില്‍പ്പെട്ട അബ്ദുവിനെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇയാളെ പള്ളുരുത്തി കച്ചേരിപ്പടി ഭാഗത്തു നിന്ന് പിടികൂടിയത്.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ആര്‍. മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു എ. വിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ് എം. ഡി, ജിമ്മി ജോസ്, ശിവന്‍കുട്ടി കെ. കെ, മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എഡ്വിന്‍ റോസ്, ശ്രീകുമാര്‍ എ. ടി, വേണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബേബിലാല്‍, റജിമോന്‍, ചിനുത് ഗീത്, മേരി ജാക്വിലിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പശ്ചിമ കൊച്ചിയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ അബ്ദു ഇതിനു മുന്‍പും മയക്കുമരുന്ന് കേസുകളില്‍ പിടിയിലായിരുന്നു.