Sorry, you need to enable JavaScript to visit this website.

പുതുനാരിയുടെ പല്ലക്കിനരികിൽ മധുവിധു ഓർമകളുമായി സൗദിയിലെ പഴമക്കാർ

റിയാദ്-  ദർബ് സുബൈദ വിന്റർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് പാലസ് മ്യൂസിയത്തിൽ പുനസ്ഥാപിച്ചിരിക്കുന്ന  പുതുനാരിയുടെ പല്ലക്കിനരികിൽ ഓർമകളുമായി പഴമക്കാർ.  സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ മധുവിധുകാല ഓർമകൾ അയവിറക്കി ഈ മഞ്ചലിനരികിൽ നിൽക്കുന്നത്. 
ആധുനികതയുടെ കടന്നു കയറ്റത്തിനു മുമ്പ് തോഴിമാർ അണിയിച്ചൊരുക്കുന്ന മണവാട്ടിമാരെ ഭർതൃഗൃഹത്തിലേക്കാനയിക്കുന്നത് ഒട്ടകപ്പുറത്തു തയ്യാറാക്കുന്ന ഒട്ടകക്കട്ടിലുകളിലായിരുന്നു. അൽമഖ്‌സർ എന്നായിരുന്നു പഴമക്കാർ ഇതിനെ വിളിച്ചിരുന്നത്. ദീർഘ ദൂര യാത്രകളിൽ ചൂടിൽ നിന്നും തണുപ്പിൽ നിന്നും സവാരിക്കാരെ സംരക്ഷിക്കുന്നതിനും ഈ ഒട്ടകക്കട്ടിലുകൾ ഉപയോഗിക്കുമായിരുന്നു. 
ദീപാലങ്കാരങ്ങളും തൊങ്ങലുകളും പിടിപ്പിച്ച് ഓരോരുത്തരും ഇഷ്ടം പോലെ ഈ പല്ലക്കിനെ അലങ്കരിക്കുമായിരുന്നു. നാടൻ പാട്ടുകളും ഇശലുകളുമായി മണവാട്ടിയെയും ആനയിച്ച് ഭർതൃഗൃഹത്തിലേക്കു നീങ്ങുന്ന പുതുപെണ്ണും സംഘവും പഴകാല ഗ്രാമീണ ജീവിതത്തിന്റെ അഭിവാജ്യഘടകമായിരുന്നു. തബൂക്ക് പ്രവിശ്യയിലെ ലീന ഗ്രാമത്തിൽ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവാണ് ദർബ് സുബൈദ ഫെസ്റ്റിവെൽ സംഘടിപ്പിച്ചിരിക്കുന്നത്. പഴയ തലമുറകൾ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെ വരച്ചു കാണിക്കുന്ന ദർബ് സുബൈദ വിന്റർ ഫെസ്റ്റിവൽ പത്ത് ദിവസം നീണ്ടുനിൽക്കും, കരകൗശലവസ്തുക്കൾ, വാസ്തു ശിൽപങ്ങൾ, ഗെയിംസ്, ഇലക്ട്രോണിക് മത്സരങ്ങൾ, കവിയരങ്ങ്, എക്‌സിബിഷനുകൾ എന്നിവക്കു പുറമെ നിരവധി കലാകായിക വിനോദങ്ങളാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. 


 

Latest News