റിയാദ്- റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടന്‍സ്' സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷപരിപാടികള്‍ ശ്രദ്ധേയമായി. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടന്ന വിവിധ പരിപാടികള്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തരംഗമായി മാറിയ കോഴിക്കോടന്‍സ് പുരുഷ ഒപ്പന ടീമംഗങ്ങള്‍ക്ക് ആഘോഷങ്ങളുടെ ഭാഗമായി സ്വീകരണം നല്‍കി. ബത്ഹ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘടനം ചെയ്തു. ലത്തീഫ് തെച്ചി, മുനീബ് പാഴൂര്‍, സജീറ ഹര്‍ഷദ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോടന്‍സ് സീസണ്‍ നാലിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചിയിടല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനം ഷാലിമ റാഫി നിര്‍വഹിച്ചു. ഒന്നാം സമ്മാനം അഷിന ഫസലും രണ്ടാം സമ്മാനം ഷംന ഷാഹിറും മൂന്നാം സമ്മാനം അമല്‍ ലത്തീഫും കരസ്ഥമാക്കി. അഡ്മിന്‍ ലീഡ് കെ സി ഷാജു സ്വാഗതവും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര് നന്ദിയും പറഞ്ഞു.
ചില്‍ഡ്രന്‍ ആന്‍ഡ് എജ്യുഫണ്‍ ലീഡ് പി കെ റംഷിദ്, പ്രോഗ്രാം ലീഡ് റിജോഷ് കടലുണ്ടി, ബിസിനസ് ലീഡ് അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍, ടെക്‌നോളജി ലീഡ് മുഹമ്മദ് ഷാഹിന്‍, ഫാമിലി ലീഡ് ഫാസില്‍ വേങ്ങാട്ട്, മീഡിയ ലീഡ് സി. ടി. സഫറുല്ല, കബീര്‍ നല്ലളം, മുംതാസ് ഷാജു, ഫിജിന കബീര്‍, ഷഫ്‌ന ഫൈസല്‍, ഷംന ഷാഹിര്‍, സുമിത മുഹ്‌യുദ്ധീന്‍, രജനി അനില്‍, ആമിന ഷഹീന്‍, സല്‍!മ ഫാസില്‍, മാഷിദ മുനീബ്, ഷെറിന്‍ റംഷി, അഷിന ഫസല്‍, റൈഹാന റയീസ്, യാസ്മിന്‍ ബീഗം, റഹീന ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.