റിയാദ്- അല്‍ഹസയിലെ അല്‍ജാഫൂറ പാടത്ത് വാതകങ്ങളുടെയും സാന്ദ്രീകൃത വസ്തുക്കളുടെയും വന്‍ശേഖരം കണ്ടെത്തിയതായി സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
15 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വാതകവും രണ്ട് ബില്യന്‍ ബാരല്‍ കണ്ടന്‍സേറ്റ്ു(സാന്ദ്രീകൃതവസ്തു)മാണ് ഇവിടെ അധികമായി അറാംകോ കണ്ടെത്തിയിരിക്കുന്നത്. ഹൈഡ്രോകാര്‍ബണ്‍ കണക്കാക്കുന്നതിലും അവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം പ്രയോഗിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ അല്‍ജാഫൂറയുടെ ശേഷി 229 ത്രില്യന്‍ ക്യുബിക് അടി വാതകവും 75 ബില്യന്‍ കണ്ടന്‍സേറ്റുമായി ഉയര്‍ന്നു.
2030 ആകുമ്പോഴേക്ക് വാതക ഉല്‍പാദന രംഗത്തെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാടമാകും അല്‍ജാഫൂറ. 2020ലാണ് അല്‍ജാഫൂറ പാടത്ത് നിന്ന് വാതകം എടുക്കുന്ന ജോലികള്‍ അറാംകോ തുടങ്ങിയത്. 170 കിലോമീറ്റര്‍ നീളവും 100 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ പടത്തിന്.