ജിദ്ദ -ദഅവാ കോര്‍ഡിനേഷന് കീഴിലുള്ള അനസ് ബിന്‍ മാലിക്് മദ്രസ വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികളുടെ കായികമേള ഇന്‍സ്പയര്‍ 2024 ജിദ്ദയിലെ മിര്‍സല്‍ വില്ലേജിന് സമീപമുള്ള അല്‍ സ്വഫ്‌വ ഇസ്തിറാഹയില്‍ സംഘടിപിച്ചു.
പ്രവാസി വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികളുടെ കായിക രംഗത്തെ കഴിവുകള്‍ പ്രകടമാക്കുന്നതായിഓരോ മത്സര ഇനങ്ങളും
നാലു ഹൗസുകളിലായി വിവിധ കാറ്റഗറികളില്‍ 350 ലധികം വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത മീറ്റില്‍ വൈറ്റ് ഹൗസ് ചാമ്പ്യന്മാരായി.
കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഓട്ടം 50 മീറ്റര്‍, 100 200 , ബലൂണ്‍ ബ്രോക്കിംഗ്, ചെയര്‍ പ്ലേ, ലെമണ്‍ സ്പൂണ്‍ പ്ലേ, ഇന്‍ & ഔട്ട് മത്സരം ,
തുടങ്ങി വിവിധ ഇനങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചു
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വാശിയേറിയ ഫുട്‌ബോള്‍ മതസരങ്ങളും വടം വലി മത്സരങ്ങളും കാണികള്‍ക്ക് ആവേശമായി മാറി.
ഓരോ മത്സര ഇനങ്ങളിലും വിദ്യാര്‍ഥികളുടെ സജീവമായ പങ്കാളിത്തം കായിക മത്സരങ്ങള്‍ക്ക് പുതു തലമുറ നല്‍കുന്ന പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഫുട്‌ബോളിന്റെ കേരളീയ പൈതൃകം നിലനിര്‍ത്തുന്നതായിരുന്നു ഫുട്ബോള്‍ മത്സരങ്ങള്‍, വിവിധ ഹൗസുകളിലെ വിദ്യാര്‍ഥികളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റിന് ഹൗസ് ലീഡര്‍മാര്‍ നേതൃത്വം നല്‍കി, മദ്രസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ദഅവാ കോര്‍ഡിനേഷന്‍ ഭാരവാഹികളും ചേര്‍ന്ന് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു,
കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള മെഡലുകള്‍ അനസ് ബിന്‍ മാലിക് മദ്രസ മാനേജ്‌മെന്റ് അംഗങ്ങളും കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളും, മദ്രസാ അധ്യാപകരും പ്രവര്‍ത്തകരും ചേര്‍ന്ന് വിതരണം ചെയ്തു.