Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി തുടങ്ങി

സുരക്ഷ പദ്ധതി 2024-25 യുടെ ലോഞ്ചിംഗ് മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി സാഹിബിന് കൈമാറി നിര്‍വഹിക്കുന്നു.

ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 2024-25 വര്‍ഷ കുടുംബ സുരക്ഷ പദ്ധതിയുടെ ലോഞ്ചിംഗും സംഘടിപ്പിച്ചു.
ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ പ്രസിഡന്റ് സി.എം ഇസ്മയില്‍ മുണ്ടുപ്പറമ്പ് അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കെ എം സി സി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണവും സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം ലീഗ് നിലപാടുകള്‍ എന്ന വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഉലമാ - ഉമറാ ബന്ധത്തെ കൂട്ടിയോജിപ്പിക്കുന്ന കണ്ണികളാണ് പാണക്കാട് സയ്യിദന്മാരെന്നും അവര്‍ എടുത്ത നിലപാടുകള്‍ നാടിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും നന്മക്കും പുരോഗതിക്കും വേണ്ടിയായിരുന്നു എന്നും പാര്‍ലമെന്ററി മോഹമോ മറ്റു സ്ഥാനങ്ങളോ ആഗ്രഹിക്കാത്ത അത്തരം അധികാരസ്ഥാനങ്ങള്‍ ഒരിക്കലും കൈയാളാതെ സമൂഹനന്മക്കായി മുന്നില്‍ നിന്ന് നയിച്ച മഹത് വ്യക്തിത്വങ്ങളായിരുന്നു പാണക്കാട് തങ്ങന്മാര്‍ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പ്രഗത്ഭ മോട്ടിവേറ്ററും ട്രെയിനറുമായ ഡോ. ഫര്‍ഹ നൗഷാദ് 'ഏകാന്തതയുടെ പിരിമുറുക്കവും വര്‍ധിച്ചു വരുന്ന ആത്മഹത്യകളും' എന്ന ശീര്‍ഷകത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് നല്‍കി. ഏറെ പ്രയോജനകരമായ ക്ലാസ്സ് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

കരുതലിന്റെ സാന്ത്വന സ്പര്‍ശം
മലപ്പുറം ജില്ല കെ എം സി സി കുടുംബ സുരക്ഷ പദ്ധതി 2024-25 യുടെ ലോഞ്ചിംഗ് മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി സാഹിബിന്
 ഫോം നല്‍കി നിര്‍വ്വഹിച്ചു. ജില്ല സുരക്ഷ സ്‌കീം ചെയര്‍മാന്‍ അഷ്‌റഫ് മുല്ലപ്പള്ളി സുരക്ഷയെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.
സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, സീനിയര്‍ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സെക്രട്ടറി നാസര്‍ വെളിയങ്കോട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി,മജീദ് കോട്ടീരി തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ജില്ല കെ എം സി സി ചെയര്‍മാന്‍ കെ കെ എം കൊണ്ടോട്ടി, സീനിയര്‍ വൈസ് പ്രസിഡന്റ് സലീം മമ്പാട് അതിഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു.
ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, ജില്ല ഭാരവാഹികള്‍, വിവിധ മണ്ഡലം - പഞ്ചായത്ത് ഭാരവാഹികള്‍, കെ എം സി സിയുടെ മെമ്പര്‍മാര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.


 

 

Latest News