ഫോണില്‍ സംസാരിക്കവേ കിണറ്റില്‍ വീണ് യുവാവ് മരിച്ചു

തൃശൂര്‍ - ഒളരിക്കരയില്‍ ബന്ധുവീട്ടില്‍ ഉത്സവത്തിന് എത്തിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. കാര്യാട്ടുകര മാടമ്പിക്കാട്ടില്‍ എം.ജെ. നിതിന്‍ (30) ആണ് മരിച്ചത്. പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതാണ്. തുടര്‍ന്ന് തെന്നി കിണറ്റില്‍ വീണു. പരിസരത്തുണ്ടായിരുന്നവര്‍ നിതിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാടമ്പി കാട്ടില്‍ ജയന്റെയും ലതയുടെയും മകനാണ്. സഹോദരന്‍: ജിതിന്‍.

 

 

Latest News