Sorry, you need to enable JavaScript to visit this website.

കേരളം മതമൈത്രിയുടെ അവസാന അഭയകേന്ദ്രമെന്ന് മുഖ്യമന്ത്രി, കൈവിട്ടുകളയരുത്‌

തൃശൂര്‍ - കേരളം മതമൈത്രിയുടെയും സഹവര്‍ത്തിത്വ ജീവിതത്തിന്റെയും  സാഹോദര്യത്തിന്റെയും   ലാസ്റ്റ് ഔട്ട് പോസ്റ്റ് ആണെന്നും അതു വീണുപോയിക്കൂടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളീയതയെ പരിരക്ഷിച്ചുകൊണ്ടു തന്നെ ഇന്ത്യ എന്ന വികാരത്തെ ശാക്തീകരിക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അത് അനുവദിച്ചുകൂട. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സാണു കേരളത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്ടിച്ചത്; ഇടതുപക്ഷ കേരളത്തെ വലതുപക്ഷ കേരളമാക്കാനും ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനും ശ്രമം നടക്കുന്നുവെന്ന് പിണറായി പറഞ്ഞു.

കേരളത്തിന്റെ ഐക്യാധിഷ്ഠിതമായ നിലനില്‍പ്പുതന്നെ വലിയ ഭീഷണി നേരിടുന്നു. ഒറ്റ മനസ്സായി നിന്ന് നമുക്ക് ഇതിനെ നേരിടാന്‍ കഴിയണം - മുഖ്യമന്ത്രിപറഞ്ഞു.

കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ക്ക് നാടാകെ എന്നും
കാതോര്‍ത്തിട്ടുണ്ട്. കാരണം, അവര്‍ സ്വാര്‍ത്ഥതാ പര്യങ്ങളാലല്ല, സാമൂഹിക നന്മയുടെ താല്‍ പര്യങ്ങളാലാണു നയിക്കപ്പെടുന്നത് എന്നും അതുകൊണ്ടുതന്നെ അവര്‍ പറയുന്നതില്‍  വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങളുണ്ടെന്നും ജനങ്ങള്‍ കരുതുന്നു. നാട് കരുതുന്നു. നാടിനു വഴികാട്ടുന്നതില്‍  മുതല്‍  ബഹുജനാഭിപ്രായം രൂപീകരിക്കുന്നതില്‍  വരെ അവര്‍ നിര്‍ണായക സ്വാധീന ശക്തിയായിരുന്നിട്ടുണ്ട്.
എല്ലാ ചരിത്ര ഘട്ടങ്ങളിലും പുരോഗതിയുടെ ചാലുകീറാന്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചവരാണു സാംസ്‌കാരിക നായകര്‍. സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള ഉ കണ്ഠകളില്‍  നിന്നു മുഖം തിരിഞ്ഞുനിന്ന ചരിത്രമില്ല സാംസ്‌കാരിക നായകര്‍ക്ക്. . ഒറ്റപ്പെട്ട ചില അപവാദങ്ങള്‍ ഇതിനുണ്ടായേക്കാമെങ്കിലും - അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംസ്‌കാരിക രംഗത്തും ഫെഡറല്‍  സ്പിരിറ്റ് പരിരക്ഷിക്കപ്പെടണം.
ഫെഡറല്‍ ഘടനയ്ക്കു വേണ്ടിയുള്ള പോരാട്ടം സാമ്പത്തിക രംഗത്തു മാത്രമല്ല, സാംസ്‌കാരിക രംഗത്തും നടക്കണം.
നമുക്ക് എല്ലാ രംഗത്തുമുള്ള  മലയാളത്തനിമ സംരക്ഷിക്കപ്പെടണം.
കൊച്ചു കേരളം എന്നല്ലാതെ മഹത്തായ കേരളം എന്നു പറയാന്‍ ശീലിക്കണം. ചെറിയ ഭാഷ എന്നല്ലാതെ മഹത്തായ ഭാഷ എന്നു പറയാന്‍ ശീലിക്കണം - മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആരുമില്ലാതെ കഴിയുന്ന കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതിയായ  അഭയകേന്ദ്രത്തിന്
ആലപ്പുഴ  നൂറനാട്ട് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
കാസര്‍ഗോഡ് മടിക്കൈയില്‍  സ്വാതന്ത്ര്യസമര സേനാനി ടി എസ് സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ നാമധേയത്തില്‍  നിര്‍മിക്കുന്ന സമുച്ചയം, വി ടി ഭട്ടതിരിപ്പാടിന്റെ പേരില്‍  പാലക്കാട് യാക്കരയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Latest News