ഏറ്റവും മികച്ച സംരംഭക ജില്ലയായി വയനാട്, സര്‍ക്കാരിന്റെ പുരസ്‌കാരം

കല്‍പറ്റ-വയനാടിനെ സംരംഭക ജില്ലയാക്കി മാറ്റുന്നതിനു ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം.  2022-23ല്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയ ജില്ലകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയതാണ് പുരസ്‌കാര നേട്ടത്തിനു സഹായകമായത്.
3,950 സംരംഭങ്ങളാണ് 2022-23ല്‍  ജില്ലയില്‍ ആരംഭിച്ചത്. ഇതിലൂടെ  236.58 കോടി രൂപയുടെ നിക്ഷേപവും 8,234 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. ഉത്പാദന മേഖലയില്‍ 331, സേവനമേഖലയില്‍ 1,252, വിപണന മേഖലയില്‍ 2,367 എന്നിങ്ങനെയാണ് സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചത്.  ജില്ലയിലെ മികച്ച സംരംഭക നഗരസഭക്കുള്ള പുരസ്‌കാരം ബത്തേരിക്കും മികച്ച സംരംഭക പഞ്ചായത്തിനുള്ള പുരസ്‌കാരം പൂതാടി പഞ്ചായത്തിനും ലഭിച്ചു. വ്യവസായ വകുപ്പിന്റെ ജില്ലയിലെ മികച്ച സൂക്ഷ്മ ചെറുകിട സംരംഭത്തിനുള്ള പുരസ്‌കാരം വാകേരി സി.സി കാവനാല്‍ ബിജുവിന്റെ 'തനി നാടന്‍ തനിമ'ക്ക് ലഭിച്ചു. ജില്ലയിലെ മികച്ച ചെറുകിട ഉത്പാദന യൂനിറ്റിനുള്ള പുരസ്‌കാരം  കെ.കെ.ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള പി.കെ.കെ.അസോസിയേറ്റ്സും വനിതാ വിഭാഗത്തില്‍  മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം എന്‍.സന്ധ്യയുടെ സീന വുഡ് ഇന്‍ഡസ്ട്രീസിനും ലഭിച്ചു

 

Latest News