Sorry, you need to enable JavaScript to visit this website.

മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ്, ആലോചിച്ച് മറുപടി പറയാമെന്ന് മുസ്ലിം ലീഗ്

കൊച്ചി - ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. പകരം അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് നല്‍കാമെന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചു. ഈ നിര്‍ദ്ദേശത്തില്‍ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നല്‍കി. 27 ന് ചേരുന്ന മുസ്ലീം ലീഗ് യോഗം കോണ്‍ഗ്രസ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. രാജ്യസഭാ സീറ്റ് ലീഗിന് മുന്നില്‍ വെച്ച കാര്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എ ഐ സി സിയെയും അറിയിക്കും. ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമാണെന്നായിരുന്നു യോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി എം എ സലാം, എം.കെ മുനീര്‍, കെ പി എ  മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനു വേണ്ടി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,  രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവരാണ് പങ്കെടുത്തത്. 

 

 

 

Latest News