പ്രണയം നിരസിച്ചതിന് അധ്യാപകന്റെ  നഗ്നചിത്രം പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍ 

ഹൈദരാബാദ്- യുപിഎസ്സി പരീക്ഷ പരിശീലനകേന്ദ്രത്തിലെ അദ്ധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി പിടിയില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. അദ്ധ്യാപകനും തെലങ്കാന ഹൈക്കോടതി അഭിഭാഷകനുമായ 32കാരന്റെ നഗ്‌ന ചിത്രമാണ് പ്രചരിപ്പിച്ചത്. അറസ്റ്റിലായ 24കാരിക്ക് അദ്ധ്യാപകനോട് പ്രണയമായിരുന്നു. എന്നാല്‍ വിവാഹിതനായ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ പ്രണയം നിരസിച്ചു. ഇതിന്റെ പകയിലാണ് യുവതി കുറ്റം ചെയ്തത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ അദ്ധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി ഇയാള്‍ ഫാക്കല്‍റ്റി മെമ്പറായ പരിശീലന കേന്ദ്രത്തില്‍ എത്തുന്നത്. പ്രണയം നിരസിച്ചതിന് പിന്നാലെ യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും അദ്ധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്ത് വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകള്‍, ഹൈക്കോടതിയുടെ ഔദ്യോഗിക പേജ് തുടങ്ങിയ ഇടങ്ങളിലും നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഹൈദരാബാദിലെ സൈബര്‍ ക്രൈം പോലീസാണ് ഒടുവില്‍ ഇവരെ അനന്തപൂരില്‍ നിന്നും പിടികൂടിയത്.
 

Latest News