ഇനി മൂന്ന് മാസം മോഡിയുടെ  മന്‍ കി ബാത്ത് ഇല്ല 

ന്യൂദല്‍ഹി-ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടവേള.ഞായറാഴ്ച നടന്ന മന്‍ കി ബാത്തിന്റെ 110-ാമത്തെ എപ്പിസോഡിലാണ് മോഡിയുടെ പ്രഖ്യാപനം. അടുത്ത മൂന്ന് മാസത്തേയ്ക്ക് മന്‍ കി ബാത്ത് പരിപാടി നിര്‍ത്തിവെയ്ക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാര്‍ച്ചില്‍ നിലവില്‍ വരുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനമെന്നും മോഡി പറഞ്ഞു.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് മന്‍ കി ബാത്ത് സംപ്രേക്ഷണം ചെയ്യില്ല. മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.'-മോഡി പറഞ്ഞു.
തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ ആദ്യമായി വോട്ട് ചെയ്യുന്നവരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. വിനോദസഞ്ചാരം, സാമൂഹിക കാരണങ്ങള്‍ അല്ലെങ്കില്‍ പൊതു പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട് ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ ഇന്ത്യന്‍ യുവാക്കള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു'- പ്രധാനമന്ത്രി മോഡി കൂട്ടിച്ചേര്‍ത്തു.

Latest News