നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല, യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

ചെന്നൈ - നാടിനെ നടുക്കി തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ഉയര്‍ന്ന  ജാതിയില്‍ പെട്ട പെണ്‍കുട്ടിയ വിവാഹം കഴിച്ച യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു.  പള്ളിക്കരണൈ അംബേദ്കര്‍ സ്ട്രീറ്റിലെ പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയിലെ യുവതിയെ വിവാഹം ചെയ്ത പ്രവീണിനെ ഭാര്യാസഹോദരന്‍ ദിനേഷും സുഹൃത്തുക്കളുമാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി പള്ളിക്കരണൈയിലുള്ള ബാറിന് സമീപമാണ് ആക്രമണം നടന്നത്.  തലയിലും കഴുത്തിലും പരുക്കേറ്റ പ്രവീണിനെ ക്രോംപ്പേട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് നാലുമാസം മുമ്പാണ് വിവാഹം നടന്നത്. സംഭവത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

 

Latest News