കൈക്കൂലി വാങ്ങിയ റെയില്‍വേ  ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

മുംബൈ-സ്വകാര്യസ്ഥാപനത്തിന്റെ പ്രതിനിധിയില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. മുംബൈ ഡി.ആര്‍.എം. ഓഫീസിലെ ചീഫ് ഓഫീസ് സൂപ്രണ്ട് സഞ്ജയ് വാഘേലയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പശ്ചിമ റെയില്‍വേയ്ക്ക് വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്ത വകയില്‍ 4.80 കോടി രൂപയോളം വരുന്ന ബില്ലുകള്‍ പാസാക്കുന്നതിനായി സ്വകാര്യ സ്ഥാപന പ്രതിനിധിയോട് 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ തുക സ്വീകരിക്കുമ്പോഴാണ് അറസ്റ്റിലായത്.
 

Latest News