Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒ ഐ സി സി നജ്റാൻ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നജ്‌റാൻ:  സൗദി ഫൗണ്ടേഷൻ ദിനത്തിന്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ച്‌ ഒ ഐ സി സി നജ്‌റാൻ കമ്മറ്റിയും ഷിഫാ നജ്‌റാൻ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ഇരുന്നൂറിലേറേ പ്രവാസികൾ പ്രയോജനപ്പെടുത്തി. 
നജറാൻ ഒ. ഐ.സി. സി പ്രസിഡണ്ട് എം കെ ഷാക്കിർ കോടശ്ശേരി ഉത്ഘാടനത്തിന്നു അധ്യക്ഷത വഹിച്ചു.
സൗദി ദക്ഷിണ മേഖലാ കമ്മറ്റിയിൽ  ഉൾപ്പെടുന്ന ഒ ഐ സി സി നജ്‌റാൻ കമമിറ്റി കുറഞ്ഞകാലം കൊണ്ട്‌ തന്നെ നടത്തി വരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നതാണെന്ന് മേഖലാ പ്രസിഡണ്ട് അഷ്‌റഫ്‌ കുറ്റിച്ചൽ പറഞ്ഞു. മെഡിക്കൽ ക്യാമ്പ്‌ ഉത്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സൗദി അറേബ്യ എന്ന രാജ്യത്തിന്റ തുടക്കത്തിന് മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ഉയർത്താൻ ‌ പ്രവാസികൾ പ്രത്യോകിച്ചും ഇന്ത്യാക്കാരുടെ കഠിനപ്രയ്തനം മുഖ്യ പങ്കുവഹിച്ചു. ഭാരിച്ച ജീവിതച്ചിലവുകൾ പേറുന്ന പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ചികിത്സാ സഹായമൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ഷാക്കിർ പറഞ്ഞു. 
നജ്‌റാൻ ആതുരസേവന രംഗത്തെ മലയാളി മാലാഖമാരായ  ഹസീന ബിനു, റസീന സുഹർബൻ, റിൻസി മാത്യു, ഷബ്‌ന യാസിൻ,
ആശാ റോയ്, ലിജോ ജോൺ എന്നിവരെ ഒ ഐ സി സി നജ്‌റാൻ കമ്മറ്റി ആദരിച്ചു. 

അദ്നാൻ പാലേമാട്‌ , റഷീദ്‌ കൊല്ലം , ഫൈസൽ പൂകോട്ടുംപാടം, , യാസിൻ ബാവ, ബിനിൽ , അനീഷ് ചന്ദ്രൻ , ജോബി കണ്ണൂർ. രാജു കണ്ണൂർ, യഹ്‌യ കൊല്ലം, ഷാനവാസ്‌, ഈപൻ ബാബു,ക്രിസ്റ്റിൻ രാജ്,ഷാഫി, എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃതം നൽകി.

മേഖലാ ഭാരവാഹികളായ റോയി മൂത്തേടം, ഖമ്മീസ് ടൗൺ ജന. സെക്രട്ടറി അൻസാരി, പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു. ടി എൽ അരുൺ കുമാർ സ്വാഗതവും , ക്രിസ്റ്റിൻ രാജ് നന്ദിയും പറഞ്ഞു.

Tags

Latest News