Sorry, you need to enable JavaScript to visit this website.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ കോടതി കടന്നുകയറില്ല; 'മീശ'യ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി 

ന്യൂദല്‍ഹി- യുവ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിന്റെ പ്രസിദ്ധീകരണവും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും എഴുത്തുകാരന്റെ ഭാവനയേയും രചനാ വൈഭവത്തേയും ബഹുമാനിക്കണമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുസ്തകത്തിലെ വിവാദ ഭാഗം എടുത്തു മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി നിരസിച്ചു. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ കോടതിക്കോ നിയമങ്ങള്‍ക്കോ കടന്നു കയറ്റം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്ന് ഈ ഹര്‍ജിയില്‍ നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ദല്‍ഹി നിവാസിയായ മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് മീശയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
 

Latest News