Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സകാത്ത് സാമ്പത്തിക വിശുദ്ധിക്ക്; ഫോക്കസ് പ്രൊഫെഷൻസ് മീറ്റ്

ആർ.ഐ.സി.സി പ്രൊഫെഷണൽ വിങ് റിയാദിലെ മലാസ് ചെറീസ് ഹാളിൽ സംഘടിപ്പിച്ച ഫോക്കസ് പ്രൊഫഷണൽസ് മീറ്റിൽനിന്ന്

റിയാദ്- ചൂഷണ മുക്തമായ സമൂഹത്തിൽ സാമ്പത്തികമായും വ്യക്തിപരമായും വിശുദ്ധിയാണ് സകാത്ത് നിർവ്വഹിക്കുന്നത്. സമ്പത്ത് കൈകാര്യം ചെയ്യുന്നവർ സമൂഹത്തിൽ നിർമ്മാണാത്മക ഇടപെടൽ നടത്തേണ്ടത് സമ്പദ് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഇവിടെയാണ് സമ്പത്ത് വിനിയോഗിക്കുകയും അതിൽ നിന്നും മിച്ചം വരുന്നതിൽ നിന്ന് ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിര്ബന്ധ ബാധ്യതയാണ് എന്നും ഇസ്‌ലാം പഠിപ്പിക്കുന്നത്. പലിശ, പൂഴിത്തിവെപ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമ്മം, കാരുണ്യം, ക്രിയാത്മക സാമ്പത്തിക വിനിയോഗം തുടങ്ങി നിരവധി നന്മകൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. പ്രത്യേകിച്ച് സകാത്ത് എന്ന നിർബന്ധ കർമ്മത്തിലൂടെ വിശ്വാസികൾ നിർവ്വഹിക്കുന്നത്. സ്വന്തത്തിനും സമൂഹത്തിനും ഒട്ടേറെ നന്മകളും നേട്ടങ്ങളും സകാത്ത് നൽകുന്നതിലൂടെ ഉണ്ടാവുന്നു. സഹോദരങ്ങളുടെ അഭിമാനത്തിന് ക്ഷതം വരുത്താതെ അർഹതപ്പെട്ടവരിലേക്ക് എത്തും വിധം കൃത്യമായ സംവിധാനങ്ങളിലൂടെ സകാത്ത് നൽകുകയാണ് അഭികാമ്യമെന്നും ആർ.ഐ.സി.സി. പ്രൊഫെഷണൽ വിങ് മലാസ് ചെറീസ് ഹാളിൽ സംഘടിപ്പിച്ച ഫോക്കസ് പ്രൊഫഷണൽസ് മീറ്റ് അഭിപ്രായപ്പെട്ടു.

സകാത്ത് സാമ്പത്തിക വിശുദ്ധിക്ക് എന്ന പ്രമേയത്തിൽ നടത്തിയ സംഗമത്തിൽ പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധനും കുവൈത്ത് ഇസ്‌ലാമിക മന്ത്രാലയം ഉദ്യോഗസ്ഥനുമായ പി.എൻ അബ്ദുറഹ്മാൻ അബ്ദുലത്തീഫ് വിഷയാവതരണം നിർവ്വഹിച്ചു. ഓപ്പൺ ഫോറത്തിൽ ആർ.ഐ.സി.സി കൺവീനർ എൻജിനീയർ ഉമർ ശരീഫ് മോഡറേറ്ററായിരുന്നു. പ്രൊഫഷൻ വിങ് ചെയർമാൻ എൻജിനീയർ അഹമ്മദ് റസൽ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽ ഹികമി. എൻജിനീയർ ജിഹാദ് കൊല്ലം, എൻജിനീയർ അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു. 
ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഹുസ്‌നി പുളിക്കൽ, മുഫീദ് കണ്ണൂർ, സുഹൈൽ, ഷാഹിർ കൊളപ്പുറം, നവാസ് നന്മണ്ട, ജസീല പൊന്നാനി, ഷെറിഹാൻ, നജ്മ, ഹസ്‌ന ,ഷാമില, നുബില തുടങ്ങിയവർ നേതൃത്വം നൽകി. കിഡ്‌സ് കോർണറിന് ആഷിക് അൽ ഹികമി, ഷഹജാസ് പയ്യോളി, ശബാബ് കാളികാവ് തുടങ്ങിയവർ നേതൃത്വം നൽകി. 

Tags

Latest News