ദമാം- അന്നം തരുന്ന രാജ്യത്തിന്റെ അഭിമാനവും അന്തസ്സും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് ദമാമിലെ പ്രവാസി ഫുട്‌ബോൾ ക്ലബുകളുടെ ഏകീക്യത വേദിയായ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഡിഫ) സൗദിയുടെ സ്ഥാപക ദിനം ആഘോഷിച്ചു. അൽ തറജ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഡിമാ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് വേദിയിൽ ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ കേക്ക് മുറിച്ച് പരിപാടിക്ക് ആരംഭം കുറിച്ചു. പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയും ശാന്തിയും ഐശ്വര്യവും കളിയാടുകയും ചെയ്യുന്ന ഒരു സമ്പന്ന രാഷ്ട്രത്തേയും ജനതയെയുമാണ് ലോകം സൗദിയിൽ കാണുന്നത്. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നിരവധി സാധാരണക്കാർക്ക് ജീവിക്കാനുള്ള വരുമാന സ്രോതസ് കൂടിയായ ഈ നാട് ലോക രാജ്യങ്ങളിക്കിടയിൽ അനുപമ സ്ഥാനമാണ് അലങ്കരിക്കുന്നതെന്ന് പരിപാടിയിൽ അവതരിപ്പിച്ച ഡിഫയുടെ സന്ദേശത്തിൽ പറഞ്ഞു. ഖലീൽ പൊന്നാനി, അഷ്‌റഫ് എടവണ്ണ, വിൽഫ്രഡ് ആൻഡ്രൂസ്, റഫീക് കൂട്ടിലങ്ങാടി, സകീർ വള്ളക്കടവ്, ഷനൂബ് കൊണ്ടോട്ടി, മൻസൂർ മങ്കട, മുജീബ് പാറമ്മൽ, ലിയാക്കത്ത് കരങ്ങാടൻ, സഹീർ മജ്ദാൽ, റിയാസ് പറളി, റിയാസ് പട്ടാമ്പി, ശരീഫ് മാണൂർ, ഷറഫു പാറക്കൽ, ആശി നെല്ലിക്കുന്ന്, റഊഫ് ചാവക്കാട്, സകീർ പാലക്കാട്, മുഹമ്മദ് റാസിക്, ആബിദലി കരങ്ങാടൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.