ചോദ്യം: എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞ ആഴ്ചയില്‍ തീര്‍ന്നു. ഇപ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകാന്‍ ആഗ്രഹിക്കുന്നു. ഇഖാമ പുതുക്കാതെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കുമോ?
ഉത്തരം: ഇഖാമ പുതുക്കാതെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കില്ല. ഇഖാമക്ക് കാലാവധി ഉണ്ടെങ്കില്‍ മാത്രമാണ് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുക. ഇഖാമയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ 500 റിയാല്‍ ഫൈന്‍ നല്‍കി വേണം പുതുക്കാന്‍. നിങ്ങളുടെ ഇഖാമ ഇതാദ്യമായാണ് കാലാവധി കഴിഞ്ഞു പുതുക്കുന്നതെങ്കിലാണ് 500 റിയാല്‍ ഫൈന്‍. ഇതിനു മുന്‍പും കാലാവധി കഴിഞ്ഞു പുതുക്കിയിട്ടുണ്ടെങ്കില്‍ ആയിരം റിയാലാണ് ഫൈന്‍. ഫൈന്‍ അടച്ച ശേഷം നിങ്ങളുടെ ഇഖാമ കുറഞ്ഞ കാലാവധിയായ മൂന്നു മാസത്തേക്ക് പുതുക്കാം. അതിനു ശേഷം ഫൈനല്‍ എക്‌സിറ്റ് നേടുകയും ചെയ്യാം.