കുടുംബസംഗമത്തിനിടെ ഓമശ്ശേരിയിൽ കുട്ടി കിണറ്റിൽ വീണുമരിച്ചു; നോവായി മലപ്പുറം സ്വദേശിയുടെ മൂന്ന് വയസ്സായ കുഞ്ഞ്

കോഴിക്കോട് - കുടുംബസംഗമം മൂന്നുവയസ്സുകാരന്റെ ദാരുണാന്ത്യത്തിൽ കണ്ണീരണിഞ്ഞു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി-ഓമശ്ശേരിക്കടുത്ത റോയദ് ഫാം ഹൗസ് ഓഡിറ്റോറിയത്തിലാണ് സംഭവം. മലപ്പുറം ജില്ലയിലെ പുല്ലങ്കോട് സ്വദേശി സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്റെ മകൻ മുഹമ്മദ് ഐജിൻ ആണ് കിണറ്റിൽ വീണ് മരിച്ചത്.
 ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓഡിറ്റോറിയത്തിന് പിറകിലുള്ള കിണറിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കൊടുവള്ളി പോലീസ് പറഞ്ഞു.

Latest News