കോഴിക്കോട്- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇന്‍ക്ലൂസീസ് കായികമേളയില്‍ കുട്ടികളോടൊപ്പം കളിക്കാനിറങ്ങി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്.
ബ്ലോക്ക്, വിദ്യാഭ്യാസ ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. ഗവ.ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. തിങ്കളാഴ്ച അത്ലറ്റിക്സ് മത്സരങ്ങളും നടക്കുമ്പോള്‍ ഇതുവരെ കാണാത്ത പുതിയ താരോദയങ്ങളും നമുക്ക് പ്രതീക്ഷിക്കാം.
ഭിന്നശേഷി കുട്ടികള്‍ക്കും സ്പോര്‍ട്സില്‍ പങ്കാളികളാവാന്‍ അവസരമൊരുക്കുകയാണ് എസ്.എസ്. കെ യും പൊതുവിദ്യാഭ്യാസ വകുപ്പും. എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തില്‍ കളികള്‍ അനുരൂപീകരിക്കാന് കഴിയും എന്നതിന്റെ തെളിവാണ് ഇന്‍ക്ലൂസീവ് കായികോത്സവം.