കൊച്ചി - പല വിവാദ കേസുകളിലും പ്രതികൾക്കു വേണ്ടി രംഗത്തെത്തുന്ന അഭിഭാഷകൻ ബി.എ ആളൂരിനെതിരെ പോക്‌സോ കേസ് ചുമത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. അഡ്വ. ആളൂരിനെതിരെ രണ്ട് കേസുകൾ നിലവിൽ സെൻട്രൽ പോലീസിലുണ്ട്.
പരാതിക്കാരിയെ ഓഫിസിൽ വച്ച് അപമാനിച്ചതിനും ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിലുമാണ് കേസുള്ളത്. ഈ രണ്ട് കേസുകളിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് പോക്‌സോ കേസ് കൂടി ഉണ്ടായത്.