Sorry, you need to enable JavaScript to visit this website.

നവാല്‍നിയുടെ ചോരക്ക് പിന്നിലാര്?

അലെക്‌സി നവാല്‍നി എന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ മരണപ്പെട്ടു. സ്വാഭാവികമായും റഷ്യന്‍ ഭരണകൂടത്തിനെതിരെ സംശയങ്ങള്‍ ഉയരാം. നാറ്റൊ സൈനിക സഖ്യ രാജ്യങ്ങള്‍ ഈ മരണത്തിന്റെ കാരണം എന്താണെന്നതിനു തെളിവുകള്‍ പുറത്തുവിടണമെന്ന് അല്ല ആവശ്യപ്പെട്ടത് മറിച്ച് അവര്‍ റഷ്യന്‍ ഭരണകൂടം നടത്തിയ കൊലപാതകമാണിതെന്ന ആരോപണം ഉയര്‍ത്തുകയാണ് ചെയ്തത്.
അവരുടെ കൈവശം ഒരു തെളിവും ഇല്ലാത്ത ഒരു മരണത്തിലാണ് ഈ ആരോപണം ഉയര്‍ത്തുന്നത്. യുെ്രെകന്റെ കൈവശം ഇരുന്ന ഒരു പ്രദേശം റഷ്യ കീഴടക്കിയ സമയത്താണ് അലെക്‌സി നവാല്‍നി മരണപ്പെടുന്നതും നാറ്റൊ സൈനിക സഖ്യ രാജ്യങ്ങള്‍ ഈ മരണം ഒരു രാഷ്ട്രീയ ആയുധമാക്കുന്നതും.
റഷ്യ സന്ദര്‍ശിച്ച അമേരിക്കന്‍ വലതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ റഷ്യയെപ്പറ്റി പറഞ്ഞത്  പലകാര്യങ്ങളും അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു (ഇരുമ്പ് മറ) വയ്ക്കുന്നു എന്നായിരുന്നു.
റഷ്യക്കുനേരെ നാറ്റൊ സൈനിക സഖ്യം സാമ്പത്തിക ഉപരോധം കടുപ്പിക്കുമ്പൊഴാണ് ഇലോന്‍ മസ്‌ക് അടക്കമുള്ള അമേരിക്കന്‍ സമ്പന്നര്‍ റഷ്യയുമായി അടുക്കുന്നത്. Musk agrees Ukraine conflict is 'war of lies' എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത് മസ്‌കിന്റെ സാറ്റലൈറ്റുകളാണിപ്പോള്‍ യുെ്രെകനെതിരെ റഷ്യയെ സഹായിക്കുന്നത് എന്നാണ്.
അമേരിക്കന്‍ ഭരണകൂട സമ്മര്‍ദ്ദങ്ങളിലൂടെയാണ് നാറ്റൊ രാജ്യങ്ങളിലെ ബഹുരാഷ്ട്ര കുത്തകകളുടെ റഷ്യന്‍ നിക്ഷേപം പിന്‍വലിച്ചതും മറ്റും ഇതൊക്കെ കഴിയുമ്പൊള്‍ യുക്രൈന്‍ ആയിരകണക്കിനു വിധവകളുടെ തീരാത്ത കണ്ണുനീര്‍കൊണ്ട് നിറയുന്ന ലക്ഷകണക്കിനു യുക്രൈന്‍ വംശജര്‍ ഈസ്‌റ്റേണ്‍ യൂറോപ്പില്‍ അഭയാര്‍ത്ഥികളായി മാറുന്ന, പാരിസ്ഥിതികമായി ലോകത്തിനു മുഴുവന്‍ ഭീഷിണിയായി മാറുന്ന ഒരു യുദ്ധം നടന്ന സ്ഥലം എന്നതിലേക്ക് പതിക്കുകയാണ്.
നാറ്റൊ പിന്തുണയുള്ള അധിനിവേശം ഗാസയില്‍ നടക്കുന്നു, മണിപ്പൂരില്‍നിന്ന് കണ്ണുനീരിന്റെയും വിലാപത്തിന്റെയും നിലയ്ക്കാതെ പ്രവഹിക്കുന്നു. ഈ നടക്കുന്നത് ഒന്നും എതിര്‍ക്കേണ്ടതാണെന്ന് ലിബറല്‍ മാധ്യമങ്ങള്‍ക്കും നാറ്റൊ ഭരണകൂടങ്ങള്‍ക്കും തോന്നുന്നില്ല. തങ്ങളുടെ സഖ്യകക്ഷികള്‍ എന്തു ചെയ്താലും പിന്തുണയ്ക്കാന്‍ മടിക്കാത്തവരായി മാറിയിരിക്കുന്നു ഈ സൈനിക സഖ്യം അമേരിക്കയിലെ തീവ്രവലതുപക്ഷം (അതെ ട്രംപും കൂട്ടരും തന്നെ) നാറ്റൊ സൈനിക സഖ്യത്തില്‍നിന്ന് തങ്ങളെ അകറ്റി നിര്‍ത്തുകയാണ്. അവര്‍ അധികാരത്തില്‍ വന്നാല്‍ ഈ സഖ്യം തകരും എന്ന ആശങ്കയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ലിബറല്‍ ജനാധിപത്യം അതിന്റെ അസ്ഥിവാരം തോണ്ടി ഇളക്കിയ സംഭവമാണ് യൂറോപ്പില്‍ നടക്കുന്ന ഈ യുദ്ധം. ലിബറല്‍ ജനാധിപത്യത്തിലൂടെ തീവ്രവലതുപക്ഷം ലോകത്ത് നിരവധി രാജ്യങ്ങളില്‍ പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുകയും കൂടുതല്‍ ജനാധിപത്യവിരുദ്ധതക്ക് ധൈര്യപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലേക്ക് ഈ യുദ്ധം ലോകത്തെ എത്തിച്ചു. ഇന്ത്യയും, ഇസ്രായിലും, തുര്‍ക്കിയുമൊക്കെ നമുക്ക് മുന്നിലെ ഉദാഹരണങ്ങള്‍. നാറ്റൊ സൈനിക രാജ്യങ്ങളില്‍ തീവ്രവലതുപക്ഷത്തെയാണ് ഈ യുദ്ധം ശക്തിപ്പെടുത്തുന്നത്. അവിടെയെല്ലാം തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും ഈ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്നു.
അലെക്‌സി നവാല്‍നിയുടെ മരണത്തിനു കാരണം എന്താണെന്ന് അന്വേഷിക്കാതെ അതൊരു ഭരണകൂട കൊലപാതകം ആണെന്ന് ആരോപിക്കുന്നവരുടെ കൈകളില്‍ ആ രക്തം പുരണ്ടിട്ടില്ലെന്ന് എങ്ങനെ പറയുവാന്‍ കഴിയും? ആ മരണവും യുദ്ധമുഖത്തുനിന്ന് യുക്രൈന്റെ പിന്മാറ്റവാര്‍ത്തകള്‍ ലിബറല്‍ ലോകത്തേക്ക് വരുന്നത് തടയുവാനുള്ള ശ്രമങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
വിശദമായ തെളിവുകള്‍ പുറത്തുവരട്ടെ. അന്വേഷണം നടക്കട്ടെ ഭരണകൂടത്തിന്റെയും നാറ്റൊയുടെയും കൈകള്‍ക്ക് ഈ രക്തത്തില്‍ പങ്കില്ല എന്ന് തെളിയട്ടെ.

 

Latest News