ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ വരാന്‍ എന്‍.ഒ.സി വേണ്ട

ചോദ്യം: ഞാന്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണുള്ളത്. ഇപ്പോള്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയി പുതിയ മറ്റൊരു വിസയില്‍ വരാന്‍ ആഗ്രഹിക്കുന്നു. അതിന് നിലവിലെ സ്പോണ്‍സറുടെ എന്‍.ഒ.സി ആവശ്യമുണ്ടോ?

ഉത്തരം: സൗദിയില്‍ നിയമാനുസൃതമായാണ് നിങ്ങള്‍ ജോലി ചെയ്യുകയും ഫൈനല്‍ എക്സിറ്റില്‍ പോവുകയും ചെയ്യുന്നതെങ്കില്‍ പുതിയ വിസയില്‍ വീണ്ടും വരുന്നതിന് നിലവിലെ സ്പോണ്‍സറുടെ എന്‍.ഒ.സി വേണ്ടതില്ല. നിയമപരമായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഒരാള്‍ ഫൈനല്‍ എക്സിറ്റില്‍ പോകുന്നതെങ്കില്‍ അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സൗദിയില്‍ പുതിയ വിസയില്‍ വരുന്നതിന് തടസങ്ങളില്ല.

 

Latest News