Sorry, you need to enable JavaScript to visit this website.

ബന്ധുവായ പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ പീഡിപ്പിച്ച സിനിമാ നടന്‍ പിടിയില്‍

റാഞ്ചി- വിവാഹ വാഗ്ദാനം നല്‍കിയ അടുത്ത ബന്ധുവിനെ പതിറ്റാണ്ടിലധികമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രാജ്പുത് അറസ്റ്റില്‍. ഛത്തീസ്ഗഡ് സ്വദേശിയായ മനോജ് രാജ്പുത്തിനെ ദുര്‍ഗ് ജില്ലയിലെ ഓഫീസില്‍നിന്നാണ്  കസ്റ്റഡിയിലെടുത്തത്. മനോജ് രാജ്പുത്തിന്റെ ഉറ്റ ബന്ധുകൂടിയായ 29 വയസ്സുകാരിയാണ് പരാതിക്കാരിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതി.

വിവാഹവാഗ്ദാനം നല്‍കി മനോജ് രാജ്പുത് 2011 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 22നാണ് ഓള്‍ഡ് ഭിലാരി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. മനോജ് രാജ്പുത് വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് യുവതി പൊലീസിനെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു.  

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പുറമേ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവില്‍ യുവതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതിനാല്‍ പോക്‌സോ വകുപ്പുകളും ചേര്‍ക്കും.

 

Tags

Latest News