Sorry, you need to enable JavaScript to visit this website.

മുംബൈ-മൗറീഷ്യസ് വിമാനം വൈകി, എ.സിയും പ്രവര്‍ത്തിച്ചില്ല, വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടി

മുംബൈ- മുംബൈയില്‍നിന്ന് മൗറീഷ്യസിലേക്കുള്ള എയര്‍ മൗറീഷ്യസിന്റെ എം.കെ. 749 വിമാനം. അഞ്ച് മണിക്കൂറോളം വൈകിയത് യാത്രക്കാരെ ബുദ്ധിമുട്ടിന്നു. വിമാനത്തിനകത്ത് കുടുങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. 78-കാരനായ ഒരു യാത്രക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നാലരക്കാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. 03:45-ന് തന്നെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. ആ സമയം മുതല്‍ അഞ്ച് മണിക്കൂറാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ തന്നെ തുടരേണ്ടിവന്നത്.

പെട്ടെന്നുണ്ടായ എന്‍ജിന്‍ തകരാറ് കാരണമാണ് വിമാനം വൈകിയത്. പ്രശ്നം പരിഹരിക്കാന്‍ കഴിയാതിരുന്നതോടെ 10 മണിയോടെ സര്‍വീസ് റദ്ദാക്കിയതായി ക്യാപ്റ്റന്‍ അറിയിച്ചു. ഇരുന്നൂറോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ എയര്‍ കണ്ടീഷനിംഗ് സംവിധാനം പ്രവര്‍ത്തിക്കാതായതോടെയാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു.

 

Latest News